കൊച്ചി: കാക്കനാട് പൊതുപ്രവർത്തകനെ യുവാവ് ചുറ്റിക കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുതിയൂർ സ്വദേശിയായ ബാബു ആന്‍റണിക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ മനോജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ബാബുവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച ഇയാളുടെ കൈക്കും പരിക്കേറ്റു. ആക്രമണം തുടർന്നതോടെ അടുത്തുള്ള തോട്ടിലേക്ക് ചാടിയാണ് ബാബു ആന്‍റണി രക്ഷപ്പെട്ടത്. മനോജ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ബാബു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്