മാതൃവേദി പിതൃവേദി നാലുകോടി യൂണിറ്റ് വാർഷികവും ആദരിക്കലും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും നാലുകോടി പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഫൊറോന ഡയറക്ടർ റവ ഫാ. ചെറിയാൻ കക്കുഴി ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.
യൂണിറ്റ് മാതൃവേദി പ്രസിഡന്റ് മിനി സിബി അദ്ദൃക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.സഖറിയാസ് കരിവേലിൽ മുഖൃ സന്ദേശം നൽകി. യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസഫ് ചേരോട്ട് മാർഗ്ഗരേഖ പ്രകാശനം ചെയ്തു. സഭയ്ക്കും സമൂഹത്തിനും മാതൃകാപരമായി മുന്നിൽ നിന്ന് പ്രവൃത്തിക്കുന്ന ജോഷി കൊല്ലാപുരത്തിനെ ഫൊറോന ഡയറക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു.
മാതൃദിനത്തോട് അനുബന്ധിച്ച് സിസ്റ്റർ ലൊവീന എസ്.എം. ഐ, സാലിമ്മ ജോസഫ്, ഡാർളി റ്റെജി, ചിഞ്ചു മനോജ്, റിനി റിബു എന്നിവരെയും ആദരിച്ചു. ആനിമേറ്റർ സിസ്റ്റർ ഡാലിയ സി.എം.സി അതിരൂപത ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം, വൈസ് പ്രസിഡന്റ് സാലിമ്മ ജോസഫ്, പിതൃവേദി യൂണിറ്റ് പ്രസിഡന്റ് സിബിച്ചൻ കുത്തുകല്ലുങ്കൽ, സെക്രട്ടറി ബിജിമോൾ ജോൺകുട്ടി, യൂണിറ്റ് പുതിയ പ്രസിഡന്റ്മാരായ എബ്രഹാം തോമസ്, മായ ടോം എന്നിവർ പ്രസംഗിച്ചു.
മാതൃവേദി പിതൃവേദി അംഗങ്ങളുടെ കലാപരിപാടികളും വാർഷികത്തിന് മികവേറി. പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്