ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിന്റെ നേത്യത്വത്തിൽ ജൂൺ 21, ശനിയാഴ്ച ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് റിബൺ മുറിച്ചു ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണ ചടങ്ങ് നാഷണൽ കമ്മിറ്റി മെംബർ മേരിക്കുട്ടി മൈക്കിളിന്റെ പ്രാത്ഥന ഗാനത്തോട് ആരംഭിച്ചു.
ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മീറ്റിങ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. കോമൺവെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് അജിത് ഭാസ്‌കർ, ഇന്ത്യൻ ക്രിക്കറ്റ് കോച്ചും, മുൻ കർണാടക ടീം ക്യാ്ര്രപനുമായ പി.വി. ശശികാന്ത് ചടങ്ങിൽ ആതിഥേയരായിരുന്നു. ഫൊക്കന ട്രഷറർ ജോയി ചാക്കപ്പൻ തുടങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത് എന്ന് അഭിപ്രായപ്പെട്ടു, ഈ ടൂർണമെന്റിലെ വിജയികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നതിനോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്ത് സഹകരിച്ച മുഴുവൻ മത്സരാർത്ഥികളോടും, കാണുവാനും, പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും അതുപോലെ ഇത്രയും ഭംഗിയായി ഈ ടൂർണമെന്റ് നടത്തിയ റീജിണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ നേതൃത്വത്തിനെയും അഭിനന്ദിച്ചു. ഇനിയും കൂടുതൽ റിജിനുകളിൽ ഇതപോലെയുള്ള സ്‌പോർട്‌സകൾക്കു ഫൊക്കാന നേതൃത്വം നൽകുമെന്നും സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ ഇത്രയും ഭംഗിയായി ഓർഗനൈസ് ചെയ്ത ക്രിക്കറ്റ് ടൂർണമെന്റ് ടീമുകളുടെ പ്രകടനം കൊണ്ടുംസംഘാടക മികവുകൊണ്ടും, ആളുകളുടെ പാർട്ടിസിപ്പേഷൻ കൊണ്ടും വൻ വിജയമായി എന്ന് അഭിപ്രായപ്പെട്ടു. റീജണൽ സെക്രട്ടറി ഡോൺ തോമസ്, റീജണൽ ട്രഷറർ മാത്യു തോമസ് എന്നിവർ ക്രിക്കറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്‌സ്‌പോൺസിനെ പരിജയപ്പെടുത്തുകയും,അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ടൂർണമെന്റ് കോഡിനേറ്റർ ജിൻസ് ജോസഫ് അഥിതി കൾക്കും, ടീം അംഗങ്ങൾ, സപ്പോർട്ട് ചെയ്തവർ, പങ്കെടുത്തു ടൂർണമെന്റ് വിജയിപ്പിച്ച ഏവർക്കും നന്ദി അറിയിച്ചു. സ്‌പോർട്‌സ് പ്രേമികളുടെ വലിയ സാന്നിധ്യവും മികച്ച മത്സരങ്ങളും കൊണ്ട് ശ്രേദ്ധെയആയിരുന്നു ടൂർണമെന്റ്.
വിജയം കൈവരിച്ച ന്യൂയോർക്ക് ഫീനിക്‌സ്, റണ്ണേർസ്അപ്പായ ഫിലാഡൽഫിയ മച്ചാൻസ്, സ്‌പോൺസർസ്,സബ് കമ്മിറ്റി മെംബർസ് എന്നിവർക്ക് ട്രോഫികളും, മെമന്റോകളും വിതരണം ചെയ്തു. 500ൽ പരം ആൾക്കാർ പങ്കെടുത്ത ടൂർണമെന്റ് ഗ്രാന്റ് ഫിനാല വൻ വിജയമായി വിലയിരുത്തപ്പെട്ടു. ഡോ. ഷൈല മാമ്മന്റെ നേത്യത്വത്തിലുള്ള ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്, ലൈവ് ഓൺ ന്യൂയോർക്ക് പ്രതിനിധികളും, റീജിയണൽ ഹുമൺസ് ഫോറം കോഡിനേറ്റർ ഉഷ ജോർജിന്റെ നേത്യത്വത്തിൽ അംഗങ്ങളും ദിനം മുഴുവൻ ഗ്രൗണ്ടിൽ സജീവമായി പങ്കെടുത്തു. അവരുടെ ആത്മമാർത്ഥമായ പിന്തുണക്കും, സാന്നിധ്യ ത്തിനും റീജിയണൽ കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.
ഗ്രാൻഡ് ഫിനാലെയിൽ പ്രസിഡന്റ് സജിമോൻ, ട്രഷറർ ജോയി ചാക്കപ്പൻ, കോറിനേറ്റർ ജിൻസ് ജോസഫ് എന്നിവർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസും കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. റോഷൻ മാമ്മൻ, ശ്രീനി, ഷീബ എന്നിവരുടെ നേതൃത്വത്തിൽ തുടർനീളം ചെണ്ടമേളം പ്രോഗ്രാമിന് താളകൊഴപ്പേകി.
റോഷി ജോർജ്, എമി തോമസ് എംസിമാരായി പ്രോഗ്രാമിന് അടുക്കും,ചിട്ടയോടും കൈകാര്യം ചെയ്യ്തു. ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ആയ പോൾ കറുകപ്പള്ളി, തോമസ് തോമസ്, ലീല മാരേട്ട്,മുൻ ട്രസ്റ്റീ ചെയർ സജി പോത്തൻ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, അപ്പ്‌സ്റ്റേറ്റ് റീജിയൻ ആർ വീപ്പി ആന്റോ വർക്കി,നാഷണൽ കമ്മിറ്റി മെംബർസ് ആയ ജീമോൻ വർഗീസ്, സിജു സെബാസ്റ്റ്യൻ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ തുടങ്ങി പല നേതാക്കളും മീറ്റിങിൽ പങ്കടുക്കയും,വേണ്ട സപ്പോർട്ട് തരികയും ചെയ്തു. കൂടാതെ ഫോമയുടെ ന്യൂ യോർക്ക് റീജിയണൽ ഭാരവാഹികൾ,ഫോമാ നേതാക്കൾ തുടങ്ങിയവരും മീറ്റിങിൽ പങ്കെടുത്തു സപ്പോർട്ട് ചെയ്തു.
സ്‌പോർട്‌സ് കോർഡിനേറ്റർ ജീൻസ് ജോസഫ്, റീജിണൽ സെക്രട്ടറി ഡോൺ തോമസ്,റീജണൽ ട്രഷറർ മാത്യു തോമസ്, കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റി മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റ് വൻ വിജയമാക്കി തീർത്ത കമ്മിറ്റിക്കാരെ ഏവരും പ്രശംസിച്ചു.
ആദ്യം മുതൽ അവസാനം വരെ ടൂർണമെന്റ് നടത്തപ്പിൽ കോർഡിനേറ്റ് ചെയ്ത സബ് കമ്മിറ്റി മെംബർസ്,എകസിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സ്‌പോൺസേർസ്,സഹായിച്ച,സപ്പോർട്ട് ചെയ്ത,വന്നു പങ്കെടുത്ത് ഈ ടുർണമെന്റ് വൻ വിജയമാക്കിയ ഏവർക്കും ന്യൂ യോർക്ക് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണൽ സെക്രട്ടറി ഡോൺ തോമസ്, റീജണൽ ട്രഷറർ മാത്യു തോമസ്, കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ ഏവരോടും ഹ്യദയം നിറഞ്ഞ സ്‌നേഹവും, നന്ദിയും അറിയിച്ചു.
ജിൻസ് ജോസഫ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്