ഡൽഹി: ഇന്ത്യ-യുഎസ് താരിഫ് തർക്കത്തിൽ പ്രതികരിച്ച് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലാണ് പ്രതികരണം.
ഇന്ത്യയും യുഎസും ഈ വിഷയത്തിൽ ഉയർന്ന തലത്തിൽ നേരിട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് തുളസി പറഞ്ഞു. ഡൽഹിയിൽ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ വാർഷിക റെയ്‌സിന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അവർ എഎൻഐയോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സാധ്യതകളുണ്ട്. നെഗറ്റീവ് രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ പോസിറ്റീവായി കാര്യങ്ങൾ കാണുന്നതിൽ സന്തോഷമുണ്ട്.
ഇന്ത്യയുടെയും ജനതയുടെയും താൽപര്യങ്ങൾ എന്താണെന്ന് പ്രധാനമന്ത്രി മോദി അന്വേഷിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും അമേരിക്കൻ ജനതയുടെയും താൽപ്പര്യങ്ങൾക്കുമായി പ്രവർത്തിക്കുന്നു.
സാമാന്യബുദ്ധിയുള്ളവരും പരിഹാരങ്ങൾ കാണാൻ ശേഷിയുള്ളവരുമായ രണ്ട് നേതാക്കൾ നമുക്കുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യം. ഇന്ത്യയിലും അമേരിക്കയിലും സ്വകാര്യ മേഖലയിൽ അതീവ താൽര്യമുള്ളതിനാൽ താൻ ആവേശത്തിലാണെന്നും തുളസി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 118.2 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്