'ഇസ്ലാമിക ഭീകരവാദ ഭീഷണി'; പ്രതിരോധിക്കാൻ ട്രംപ് ശ്രദ്ധാലുവെന്ന് യുഎസ് ഇന്റലിജൻസ് മേധാവി

MARCH 17, 2025, 9:07 AM

ന്യൂയോർക്ക്: ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ച തുളസി, ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതായും പ്രഖ്യാപിച്ചു. 

ആഗോളതലത്തിൽ 'ഇസ്ലാമിക ഭീകരത'യെ പരാജയപ്പെടുത്തുന്നതിൽ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു. എൻഡിടിവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് ഇന്റലിജൻസ് മേധാവിയുടെ പ്രസ്താവന.  

"ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്കെതിരെ ദീർഘകാലമായി നടക്കുന്ന ദൗർഭാഗ്യകരമായ പീഡനങ്ങൾ, കൊലപാതകങ്ങൾ എന്നിവ യുഎസ് സർക്കാരിനും പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും ആശങ്ക ജനിപ്പിക്കുന്നതാണ്", തുളസി ​ഗബ്ബാർഡ് പറഞ്ഞു.

vachakam
vachakam
vachakam

ബംഗ്ലാദേശിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ, തുളസി 'ഇസ്ലാമിക് ഖിലാഫത്ത്' എന്ന ആശയത്തെയും വിമർശിച്ചു. ആഗോളതലത്തിൽ, തീവ്രവാദ ഗ്രൂപ്പുകൾ ഒരു 'ഇസ്ലാമിക് ഖിലാഫത്ത്' സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്. വ്യത്യസ്ത ഇസ്ലാമിക ഗ്രൂപ്പുകൾ ഒരേ പ്രത്യയശാസ്ത്രത്തിലും ലക്ഷ്യത്തിലുമാണ് പ്രവർത്തിക്കുന്നത്. അതായത്, അത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം ഒരു ഇസ്ലാമിക ഖിലാഫത്ത് ഉപയോഗിച്ച് ഭരിക്കുക എന്നതാണ്, തുളസി പറഞ്ഞു. 

അത്തരം പ്രത്യയശാസ്ത്രങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനും 'തീവ്ര ഇസ്ലാമിക ഭീകരതയുടെ' ഉയർച്ച തടയാനും ഡൊണാൾഡ് ട്രംപ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും യുഎസ് ഇന്റലിജൻസ് മേധാവി പറഞ്ഞു.

''ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് പുറമേ പാകിസ്ഥാൻ ഇന്റിലിജൻസ് ഏജൻസിയായ ഐഎസ്ഐയുമായുള്ള രാജ്യത്തിന്‍റെ ബന്ധം വളരുന്നതും യുഎസിനും ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് മാസമായി ഇങ്ങനെ ഒരു പ്രവണത ബം​ഗ്ലാദേശിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 

vachakam
vachakam
vachakam

 അതിനാൽ പ്രധാനമന്ത്രി മോദിയും ഗൗരവമായി കാണുന്ന ഒരു ഭീഷണിയാണിത്, ആ ഭീഷണിയെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താൻ നമ്മുടെ രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കും,"-തുളസി ​ഗബ്ബാർഡ് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam