ഹൈദരാബാദ്: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, എല്ലാ മാസവും ഒന്നാം തീയതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് ബുദ്ധിമുട്ടാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സാഹചര്യം മനസ്സിലാക്കണമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
''സംസ്ഥാനത്തിന്റെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതി കാരണം എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു,'' റെഡ്ഡി പറഞ്ഞു.
''ഈ സര്‍ക്കാര്‍ നിങ്ങളുടേതാണ്. എല്ലാ അക്കൗണ്ടുകളും ഞാന്‍ നിങ്ങളോട് വെളിപ്പെടുത്തും. എന്ത് നല്‍കണമെന്നോ നിര്‍ത്തിവയ്ക്കണമെന്നോ നിങ്ങള്‍ തീരുമാനിക്കുക.'' സര്‍ക്കാര്‍ ജീവനക്കാരോടുള്ള ഒരു അഭ്യര്‍ത്ഥനയില്‍ രേവന്ത് റെഡ്ഡി പറഞ്ഞു,
ക്ഷാമബത്ത (ഡിഎ) എന്ന ആവശ്യം നിയമാനുസൃതമാണെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ ഇപ്പോള്‍ അതില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. ''ഡിഎ ജീവനക്കാരുടെ ന്യായമായ ആവശ്യമാണ്, എന്നാല്‍ നിലവിലെ ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് അതില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
തെലങ്കാന സര്‍ക്കാര്‍ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് കഴിഞ്ഞയാഴ്ച റെഡ്ഡി പറഞ്ഞിരുന്നു. പ്രതിമാസം 18,500 കോടി രൂപയാണ് സര്‍ക്കാരിന്റെ വരുമാനം. 'ശമ്പളവും പെന്‍ഷനുമായി പ്രതിമാസം 6,500 കോടി രൂപ ഞാന്‍ അടയ്ക്കണം. കടമായും പലിശയായും പ്രതിമാസം 6,500 കോടി രൂപ ഞാന്‍ തിരികെ നല്‍കണം. അതായത് എല്ലാ മാസവും പത്താം തിയതിക്ക് മുമ്പ് 13,000 കോടി രൂപ ഇല്ലാതാവും. ക്ഷേമത്തിനും വികസനത്തിനുമായി എനിക്ക് 5,000 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. മൂലധന ചെലവിന് എന്റെ കൈവശം പണമില്ല,' റെഡ്ഡി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്