ജമ്മു: കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ബേസ് ക്യാമ്പില്‍ മദ്യം കഴിച്ചുവെന്നാരോപിച്ച് ബോളിവുഡ് ഇന്‍ഫ്‌ളുവന്‍സറായ ഓര്‍ഹാന്‍ അവത്രമണി (ഓറി) ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കത്ര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓറിയെ കൂടാതെ, ദര്‍ശന്‍ സിംഗ്, പാര്‍ത്ഥ് റെയ്ന, റിതിക് സിംഗ്, രക്ഷിത ഭോഗല്‍, ഷാഗുണ്‍ കോഹ്ലി, റാഷി ദത്ത, റഷ്യന്‍ പൗരയായ അനസ്തസില അര്‍സമാസ്‌കിന എന്നിവരെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പുണ്യയാത്ര ആരംഭിക്കുന്ന കത്രയില്‍ മദ്യം കഴിക്കുന്നതും മാംസാഹാരം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 15 ന് ബേസ് ക്യാംപ് പരിസരത്ത് കുറച്ച് അതിഥികള്‍ മദ്യം കഴിക്കുന്നതായി പോലീസിന് പരാതി ലഭിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്