ബെംഗളൂരു: ഭക്ഷ്യവിഷബാധയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചതായി റിപ്പോർട്ട്. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഗോകുല എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലിൽ താമസിക്കുന്ന മേഘാലയ സ്വദേശി കെർക്കാങ് (13) ആണ് മരിച്ചത്.
ഹോളി പ്രമാണിച്ച് നടത്തിയ വിരുന്നിൽ ബാക്കിയായ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഹോട്ടൽ ഉടമ സിദ്ധരാജു, ഗോകുല വിദ്യാസമസ്ത സെക്രട്ടറി ലങ്കേഷ്, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മലവള്ളിയിൽ ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഒരു ബിസിനസുകാരൻ ഭക്ഷണം ഒരുക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശനിയാഴ്ച രാവിലെ അസുഖം ബാധിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്