ചണ്ഡീഗഢ്: പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഒരു വയലില്‍ ഒളിപ്പിച്ച നിലയില്‍ 5.73 കിലോഗ്രാം ഭാരമുള്ള 10 പാക്കറ്റ് ഹെറോയിന്‍ ബിഎസ്എഫ് ഞായറാഴ്ച പിടിച്ചെടുത്തു. മഞ്ഞ ടേപ്പ് ചുറ്റിയ നിലയില്‍, ചെമ്പ് വയറുകളും ഇല്യൂമിനേഷന്‍ സ്ട്രിപ്പുകളും ഘടിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകള്‍.
ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ നിര്‍ണായക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഈ ഓപ്പറേഷന്‍ നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഫാസില്‍ക്ക ജില്ലയിലെ ധനി നാഥ സിംഗ് വാല ഗ്രാമത്തിന് സമീപം പുലര്‍ച്ചെ 2:40 ഓടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. വയലില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെടുത്തു.
അന്താരാഷ്ട്ര അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനുള്ള ബിഎസ്എഫിന്റെ അചഞ്ചലമായ പ്രതിബദ്ധതയും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനുള്ള ജാഗ്രതയുള്ള ശ്രമങ്ങളും ഈ വിജയകരമായ പ്രവര്‍ത്തനം അടിവരയിടുന്നെന്ന് സേന പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്