ചെന്നൈ: 2024 ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ച രവിചന്ദ്രന്‍ അശ്വിന്റെ നടപടി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരുന്നു. അശ്വിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വിരമിക്കല്‍ പ്രഖ്യാപിപ്പിച്ചതാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാന്‍ വളരെ മുമ്പുതന്നെ താന്‍ തീരുമാനിച്ചിരുന്നെന്ന് അശ്വിന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ധര്‍മ്മശാലയില്‍ തന്റെ നൂറാമത്തെ ടെസ്റ്റ് കളിച്ച് വിരമിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും മുന്‍ ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഇവിടേക്ക് ക്ഷണിച്ചിരുന്നുവെന്നും അശ്വിന്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, ധോണിക്ക് ധര്‍മ്മശാലയിലേക്ക് വരാന്‍ കഴിഞ്ഞില്ല.
''ധര്‍മ്മശാലയില്‍ എന്റെ നൂറാമത്തെ ടെസ്റ്റിനായി മെമന്റോ കൈമാറാന്‍ ഞാന്‍ എംഎസ് ധോണിയെ വിളിച്ചു. അത് എന്റെ അവസാന ടെസ്റ്റാക്കി മാറ്റണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന് അതില്‍ എത്താന്‍ കഴിഞ്ഞില്ല,''ഞായറാഴ്ച ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ അശ്വിന്‍ പറഞ്ഞു.
2024 ല്‍ ഇംഗ്ലണ്ടിനെതിരെ ധര്‍മ്മശാലയില്‍ തന്റെ നൂറാമത്തെ ടെസ്റ്റ് കളിച്ച അശ്വിന്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ അവസരത്തില്‍, ബിസിസിഐ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. അതില്‍ അശ്വിന് പ്രത്യേക മെമന്റോ നല്‍കുകയും ചെയ്തു. സഹതാരങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രസംഗം നടത്തിയെങ്കിലും മനസില്‍ എടുത്ത വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്