മകളുടെ സ്വർണക്കടത്ത്; രന്യ റാവുവിന്റെ അച്ഛൻ കർണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

MARCH 16, 2025, 12:56 AM

ബെംഗളൂരു: കർണാടകയിൽ യുവ നടി രന്യ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെ കർണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച മുതലാണ് കർണാടക സ്റ്റേറ്റ് പൊലീസ് ഹൌസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പഫേൻ എംഡി പദവിയിൽ നിന്നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. 

അതേസമയം 12.56 കോടി വില വരുന്ന 1850 പവൻ സ്വർണവുമായി മാർച്ച് മൂന്നിനാണ് യുവനടി അറസ്റ്റിലായത്. ദുബായ് യാത്ര കഴിഞ്ഞ മടങ്ങിവരുമ്പോഴായിരുന്നു നടിയെ ഡിആർഐ അറസ്റ്റ് ചെയ്തത്. നടിയ്ക്ക് അകമ്പടി പോയ പൊലീസുകാരൻ അനുസരിച്ചത് ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ നിർദ്ദേശമാണെന്ന്  സ്വർണ കള്ളക്കടത്ത് അന്വേഷിക്കുന്ന സംഘത്തോട് വ്യക്തമാക്കിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam