തിരുവനന്തപുരം: എസ് യു സി ഐ, SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരാണ് ആശവർക്കർമാരുടെ സമരത്തിന് പിന്നിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ആശവർക്കർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരെന്നും ആശവർക്കർമാരോട് വിരോധമില്ല. എന്നാൽ സമരം കൈകാര്യം ചെയ്യുന്നവരോടാണ് ഞങ്ങൾക്ക് എതിർപ്പെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ആശ വർക്കർമാരുടെ സമരമല്ല, സമരം ഏകോപിപ്പിക്കുന്ന ആൾക്കാരാണ് പ്രശ്നമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്സ് സമരം ശക്തമാക്കിയിരിക്കുകയാണ്. നടുറോഡിൽ ഇരുന്നും കിടന്നും ആശമാർ പ്രതിഷേധിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്