ന്യൂഡൽഹി: 2028 ഓടെ ഇന്ത്യ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മോർഗൻ സ്റ്റാൻലി റിപ്പോർട്ട്.
1990-ൽ 12-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 2023-ൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉയർന്ന ഇന്ത്യയുടെ സാമ്പത്തിക യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ റിപ്പോർട്ട്.
2023-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യൺ ഡോളറായിരുന്നു. 2026-ഓടെ ഇത് 4.7 ട്രില്യൺ ഡോളറിലെത്തുമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പറയുന്നു. ഇത് ഇന്ത്യയെ യുഎസ്, ചൈന, ജർമ്മനി എന്നിവയ്ക്ക് ശേഷം നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കും.
നിലവിലെ രീതിയിൽ വളർച്ച തുടർന്നാൽ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യൺ ഡോളർ എക്കണോമി ആയി മാറും. 1990-ൽ ഇന്ത്യ ലോകത്തെ 12-ാമത്തെ സാമ്പദ്‌വ്യവസ്ഥയായിരുന്നു. പത്ത് വർഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ 2020 ആയപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി മാറി. 2023 ആയപ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി.
ആഗോള ജിഡിപിയിൽ ഇന്ത്യയുടെ പങ്ക് 2029 ആകുമ്പോഴേക്കും 3.5% ൽ നിന്ന് 4.5% ആയി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാപരമായ നേട്ടങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സംരംഭക നവീകരണം എന്നിവയുടെ സംയോജനമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്നത്. രാജ്യത്തെ വലുതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ജനസംഖ്യ ഗണ്യമായ ഉപഭോക്തൃ അടിത്തറ നൽകുന്നു. ഇത് സ്വകാര്യ ഉപഭോഗത്തിനും സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യകതയ്ക്കും ഊന്നൽ നൽകുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്