ഡൽഹി: രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളുടെ സ്വകാര്യ വിവരങ്ങൾ വിൽപ്പനയ്ക്ക്. 25 ലക്ഷം രോഗികളുടെ വിവരങ്ങളാണ് ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ലഭിച്ച ചികിത്സ, പാൻ കാർഡ് നമ്പർ എന്നിവയെല്ലാം ഹാക്ക് ചെയ്തു. വിൽപ്പന വില 25,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ആശുപത്രിയുടെ അപ്പോയിന്റ്മെന്റ് സേവനങ്ങൾ മരവിപ്പിച്ചു. പ്രശ്നം പരിഹരിച്ച് സൈറ്റ് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും, വിവരങ്ങൾ ഇപ്പോഴും സുരക്ഷിതമല്ല.
ഫെബ്രുവരി ഏഴ് മുതലാണ് ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമായത്. ഏതാനും ദിവസങ്ങൾക്കു ശേഷം അത് അപ്രത്യക്ഷമായി. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സാധിക്കുന്ന രീതിയിൽ അല്ല വെബ്‍സൈറ്റ് ക്രമീകരിച്ചിട്ടുള്ളത്.
അതിനാൽ തന്നെ 57 ലക്ഷം പേരുടെയും ഡാറ്റ ഹാക്ക് ചെയ്തു എന്നുള്ളത് നിസംശയം പറയാം. മലയാളികൾ മുതൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങളും ഹാക്ക് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്