തേജസ് എത്തിയത് 2 കുപ്പി പെട്രോളുമായി: ഫെബിന്റെ അച്ഛനെ കണ്ടതോടെ പ്ലാൻ മാറ്റി

MARCH 17, 2025, 8:25 PM

 കൊല്ലം:   കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22) ആണ് കുത്തിക്കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ.

 2 കുപ്പി പെട്രോളുമായാണ് തിങ്കളാഴ്ച വൈകിട്ട് 6.48ഓടെ ഫെബിന്റെ വീട്ടിൽ തേജസ് എത്തിയത്. കയ്യിൽ കത്തിയും കരുതിയിരുന്നു.  ബുർഖ ധരിച്ചാണ് തേജസ്സ്  വീട്ടുമുറ്റത്തേയ്ക്കു കയറിയത്.  

മകൾക്കൊപ്പം തേജസ്‌ പഠിച്ചിട്ടുണ്ട്: തേജസിനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന് അമ്മ

vachakam
vachakam
vachakam

 ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചത്. എന്നാൽ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പ്ലാൻ മാറ്റി.

കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തിവീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും അക്രമണത്തിൽ പരുക്കേറ്റു.  

 പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam