റോഡിലെ സ്ഥിരം പ്രശ്നക്കാരൻ! ''ചീറ്റപ്പുലി'' ബസ്  മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

MARCH 18, 2025, 1:51 AM

കൊല്ലം:  നൂറിലേറെ തവണ നിയമലംഘനം നടത്തിയ സ്വകാര്യ ബസ് മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ സി.എസ്.സന്തോഷ് കുമാർ കസ്റ്റഡിയിലെടുത്തു. 

65തവണ പിഴയടച്ച  ''ചീറ്റപ്പുലി'' ബസ്സാണ്  മന്ത്രിയുടെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ്  പിടിച്ചെടുത്തത്. 

ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വണ്ടികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയല്ല, പെർമിറ്റ് തന്നെ റദ്ദാക്കുമെന്നും  മന്ത്രി കെബി​ ​ഗണേഷ് കുമാർ പറഞ്ഞു. എംവിഡിയുടെ അടക്കം കണ്ണ് വെട്ടിച്ച് ചീറ്റപ്പുലി ബസ് എങ്ങനെ സർവീസ് നടത്തി എന്നുള്ളത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

vachakam
vachakam
vachakam

 വടകര ആർടിഒയിൽ റജിസ്റ്റർ ചെയ്ത ‘ചീറ്റപ്പുലി’ ബസ് ആണ്   പുതിയ ബസ് സ്റ്റാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്തത്.  

 മാസങ്ങളായി നിയമ ലംഘനം നടത്തിയതിനു 130 കേസുകളാണ് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാൽ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തുകയായിരുന്നു. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. 60 കേസിൽ പിഴ അടച്ചു. പിഴ പൂർണമായും അടച്ചാൽ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam