ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റിന്റെ ഇടയിൽപെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു.
നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ഓടിക്കൂടിയവരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തിയാണ് ശാന്തമ്മയെ പുറത്തെടുത്തത്. ഉടൻ തന്നെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കഴിഞ്ഞില്ല.
വിവാഹ ഓട്ടം പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗം വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങുകയും ബസ് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു.
ഈ സമയം സഹപ്രവർത്തകർക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്