കൊല്ലം: മലയാളം റാപ് ഗായകൻ ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് ഗിരിവർഗ വേടർ മഹാസഭ രംഗത്ത്.
വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയാത്തപക്ഷം 25 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന് കാണിച്ച് ഹിരൺ ദാസിന് വക്കീൽ നോട്ടീസയച്ചു.
കൊല്ലത്തെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാർ മുഖേന വേടർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീൽ നോട്ടീസയച്ചത്.
സംസ്ഥാനത്തെ മൂന്നേകാൽ ലക്ഷത്തോളം വരുന്ന വേടർ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്കാരത്തേയും ജാതീയതയെയും തെറ്റായി ഉപയോഗിക്കുകയാണ് ഹിരൺ ദാസ് ചെയ്യുന്നതെന്ന് ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്