ന്യൂഡൽഹി; സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി പ്രസിഡന്റായി നിയമിക്കാനുള്ള എഐസിസി തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അത് അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങളുടെ പേരിലല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കെ. സുധാകരൻ പറഞ്ഞു.
സണ്ണി ജോസഫ് മികച്ച പാർലമെന്റേറിയനും സംഘാടകനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എഐസിസി തീരുമാനം അംഗീകരിക്കുന്നതായി മുതിർന്ന നേതാവ് എ.കെ. ആന്റണിയും വ്യക്തമാക്കി.
'പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്, പാര്‍ട്ടിയെ കണ്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ഞാന്‍ കോണ്‍ഗ്രസിലുണ്ടാവും.' കെ. സുധാകരന്‍ പറഞ്ഞു.
താന്‍ തുടരണമെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് 'അങ്ങനെയൊക്കെ ഉണ്ടാകും' എന്നാണ് സുധാകരന്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്