എറണാകുളം: കടയ്ക്കൽ ദേവി ക്ഷേത്രോത്സവത്തിനിടയിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജിക്കാരൻ
ഉത്സവ ചടങ്ങിന്‍റെ പവിത്രത കളങ്കപ്പെട്ടുവെന്നാണ് വാദം. കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സംഗീത പരിപാടിയ്ക്കിടെയായിരുന്നു 'വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹർജി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്