കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.
ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു.
18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു. പോക്കറ്റ് മണി കണ്ടെത്തുന്നതിനും വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വില്പന നടത്തിയെന്നും ഷാലിഖ് പൊലീസിന് മൊഴി നൽകി.
റെയ്ഡിനിടെ ആകാശിനോട് 'സേഫ് അല്ലേ' എന്ന് ചോദിച്ച വിദ്യാർഥിയെയും ചോദ്യം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്