തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്റ്റോക്ക് എത്രയും വേഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. എന്നാൽ സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം ആയിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്