മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. ശവകുടീരം പൊളിച്ചുമാറ്റണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ബാബറി മസ്ജിദിന് സമാനമായ വിധി അതിന് ഉണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന ആവശ്യത്തില്‍ തിങ്കളാഴ്ച നാഗ്പൂര്‍ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ വിഎച്ച്പി, ബജ്റംഗ്ദള്‍ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.
സംഭാജിനഗറിലുള്ള ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ബജ്റംഗ്ദള്‍ നേതാവ് നിതിന്‍ മഹാജന്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശവകുടീരത്തിന് ബാബറി മസ്ജിദിന് സമാനമായ വിധി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മറാഠാ ഛത്രപതിയായ സംഭാജിയെ അതിക്രൂരമായി തടങ്കലില്‍ പീഡിപ്പിച്ചു കൊന്ന മുഗള്‍ ഭരണാധികാരിയുടെ ശവകുടീരം മഹാരാഷ്ട്രയില്‍ നീക്കണമെന്ന് ബിജെപിയും ശിവസേനയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായ പ്രതികരണമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്