മുംബൈ: ഓഹരി വിപണി നിയമങ്ങള്‍ ലംഘിച്ച കേസില്‍ വ്യവസായികളായ ഗൗതം അദാനിയെയും രാജേഷ് അദാനിയെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിയുടെ സഹോദരന്‍ രാജേഷ് അദാനി, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.
ഏകദേശം 388 കോടി രൂപയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ ലംഘന ആരോപണങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു കേസ്. 2012 ല്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനും അതിന്റെ പ്രൊമോട്ടര്‍മാരായ ഗൗതം അദാനിക്കും രാജേഷ് അദാനിക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയും ആരോപിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.
2019 ല്‍, കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കാന്‍ വിസമ്മതിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദാനി കുടുംബം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍എന്‍ ലദ്ദയുടെ സിംഗിള്‍ ബെഞ്ച് സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കി, കേസിലെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഇരുവരെയും ഒഴിവാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്