ഡൽഹി: ജയ്പൂരിൽ വൈദ്യുതി വകുപ്പിന്റെ ഗോഡൗണിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടിരുന്ന തദ്ദേശ വൈദ്യുതി വകുപ്പിന്റെ ഒരു പഴയ ഗോഡൗണിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സാധങ്ങൾ തിരയാനെത്തിയ ആക്രിക്കാരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. മൃതദേഹങ്ങൾക്ക് സമീപം ഒരു ബാഗും പോലീസ് കണ്ടെത്തി, അതിൽ ഒരു റെയിൽവേ ടിക്കറ്റ് ഉണ്ടായിരുന്നു. മാർച്ച് 13 ന് ഇരുവരും അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തതായി പോലീസ് കണ്ടെത്തി.
യുവാവിനും യുവതിക്കും 25 നും 30 നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിനും ഇരകളുടെ ഐഡന്റിറ്റി കണ്ടെത്തുന്നതിനും പോലീസ് ഫോറൻസിക് സയൻസ് ലാബ് (എഫ്എസ്എൽ) സംഘത്തിന്റെ സഹായവും തേടി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീ വിവാഹിതയാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷമേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്