കൊച്ചി: എറണാകുളം മലയാറ്റൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു. മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ഇരുവരും ഒരു കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ തമ്മില്‍ തര്‍ക്കമുണ്ടാവുകയും വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്