കൊല്ലം: കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.
ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിനെ തുടർന്നാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.
അതേസമയം പൂരം നടക്കുന്ന ഏപ്രിൽ പതിനഞ്ചിന് രാത്രി ഏഴ് മുതല്‍ ഒൻപത് വരെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടി ക്ഷേത്ര ഉപദേശ സമിതി അപേക്ഷ സമർപ്പിച്ചിരുന്നു.
പൊലീസ് അടക്കമുള്ള വിവിധ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് കൊല്ലം എഡിഎം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്