കോയമ്പത്തൂർ: മലയാളി യുവാവ് രാസ ലഹരിയുമായി കോയമ്പത്തൂരിൽ പിടിയിൽ. കായംകുളം പുള്ളിക്കണക്ക് കവി കൃഷ്ണപുരം സ്വദേശി എസ്. മുഹമ്മദ് സിനാൻ (19) ആണ് പിടിയിലായത്.
150 ഗ്രാം മെത്തംഫെറ്റാമിനുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മുഹമ്മദ് സിനാൻ പിടിയിലായത്.
ആലപ്പുഴയിൽ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് 19കാരൻ. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സിലെ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.
സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ പ്രതിയെ ചോദ്യം ചെയ്തതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും സിനാൻ കുടുങ്ങിയത്.
ശനിയാഴ്ച കോയമ്പത്തൂർ ജംക് ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ അവസാന ജനറൽ കോച്ചിലാണ് ആർപിഎഫ് ഇൻസ്പെക്ടർ സി. ഗിരീഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ദേവരാജ്, സുധാകരൻ, പിഇഡബ്ല്യൂ ഇൻസ്പെക്ടർ എം.കെ. ശരവണൻ എന്നിവരെ അടങ്ങിയ സംഘമാണ് രാസ ലഹരിയടങ്ങിയ പൊതി കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്