തൃശൂർ : മന്ത്രി ആർ.ബിന്ദുവിന് നേരിട്ടു നൽകിയ സ്ഥലംമാറ്റ നിവേദനം വഴിയിൽ ഉപേക്ഷിച്ച മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തി.
മന്ത്രി പങ്കെടുത്ത പരിപാടിയിലെ മാലിന്യങ്ങൾ ചേർപ്പിൽ വഴിയോരത്ത് നിന്നാണ് കണ്ടെത്തിയത്.
ശാരീരിക പരിമിതികളുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റി ലഭിക്കാൻ ഭാര്യയാണ് നിവേദനം നൽകിയത്. ഈ നിവേദനമാണ് മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്.
തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയിരുന്നത്. മാലിന്യം തള്ളിയതിന് പതിനായിരം രൂപ ചേർപ്പ് പഞ്ചായത്ത് പിഴ ചുമത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്