ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലയത്തിനു സമീപം തേയില തോട്ടത്തിൽ വെച്ച് കടുവയെ കണ്ടത്.
വെറ്റനറി ഡോ അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവ മയക്കുവെടി വെച്ചത്.
കടുവയെ ചികിത്സക്കായി തേക്കടിലെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകും.
വണ്ടിപ്പെരിയാറിനു സമീപമുള്ള അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്