അമരാവതി: ഹിന്ദിക്കും ഇംഗ്ലീഷിനും അതിന്റേതായ ഉപയോഗങ്ങളുണ്ടെന്നും ഭാഷയെന്ന നിലയില്‍ അവ പഠിക്കണമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭിപ്രായങ്ങളോട് നായിഡു വിയോജിച്ചു.
'ഹിന്ദി ദേശീയ ഭാഷയാണ്. ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണ്,' ഇന്ത്യക്കാര്‍ ഇപ്പോള്‍ വ്യത്യസ്ത രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.
'ഉപജീവനത്തിനായി, നമ്മള്‍ എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കും. നമ്മള്‍ മാതൃഭാഷ മറക്കില്ല. ഭാഷ ആശയവിനിമയത്തിന് മാത്രമാണ്. പരമാവധി ഭാഷകള്‍ പഠിക്കുന്നതാണ് നല്ലത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണും സ്റ്റാലിന്‍ സര്‍ക്കാരിന്റെ ഹിന്ദി വിരുദ്ധതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. തമിഴ് സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റി പണം സമ്പാദിക്കുന്നവര്‍ ഹിന്ദിക്കെതിരെ വാളോങ്ങുന്നത് കാപട്യമാണെന്നായിരുന്നു പവന്‍ കല്യാണ്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്