മലപ്പുറം: കോട്ടപ്പടിയിലെ ക്രൗൺ സ്വർണ കവർച്ചാ കേസിൽ മൂന്ന് പ്രതികൾ പിടിയിലായതായി റിപ്പോർട്ട്. പരാതിക്കാരൻ ശിവേഷ് തന്നെ പ്രതിയായ കേസിൽ സഹോദരൻ ബെൻസിൽ, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരിൽ സ്വർണക്കടയിലെ ജീവനക്കാരനായ ശിവേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി. സഹോദരൻ ബെൻസിൽ സുഹൃത്ത് ഷിജു എന്നിവരിലൂടെയാണ് സ്വർണ്ണ കവർച്ച നടപ്പാക്കിയത്. പോക്സോ അടക്കം 4 ക്രമിനൽ കേസുകളിൽ പ്രതിയാണ് ശിവേഷ്.
വിൽപ്പനക്ക് കൊണ്ടു പോകുകയായിരുന്ന 117 പവൻ സ്വർണം ബൈക്കിലെത്തിയ രണ്ടംഘ സംഘം തട്ടികൊണ്ടു പോയെന്നായിരുന്നു ജ്വല്ലറി ജീവനക്കാരനായ ശിവേഷിൻ്റെ പരാതി. ചോദ്യം ചെയ്യലിലാണ് ശിവേഷിൻ്റെ സഹായത്തോടെയാണ് സ്വർണ കവർച്ചയെന്ന് പൊലീസിന് വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്