കോഴിക്കോട്: കുണ്ടായിത്തോട് മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മകൻ സനൽ പൊലീസിന് മുമ്പിൽ കീഴടങ്ങി. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു.
കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മാർച്ച് അഞ്ചിന് രാത്രിയാണ് ഗിരീഷിന് മകൻ സനലിന്റെ മർദ്ദനമേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഗിരീഷ് മരിക്കുകയായിരുന്നു. സനൽ തള്ളിയതിനെ തുടർന്ന് ഗിരീഷ് തലയടിച്ച് വീഴുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്