കോട്ടയം; ടി ആര്‍ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. എ വി റസലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ സിപിഐഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
രഘുനാഥിന് പുറമേ മുതിര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാര്‍, സിഐടിയു നേതാവ് കെ എം രാധാകൃഷ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാര്‍ എന്നിവരേയും പരിഗണിച്ചിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ടി ആര്‍ രഘുനാഥിനെ പിന്തുണയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്