അപകടങ്ങൾ തുടർക്കഥ; ദേശീയപാത 544ലെ തൃശൂർ- പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കുന്നു

MARCH 15, 2025, 9:55 PM

തൃശൂർ: അപകടങ്ങൾ തുടർക്കഥയായതോടെ ദേശീയപാത 544 ലെ തൃശൂർ, പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കാൻ തീരുമാനം.  നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് സംയുക്ത തീരുമാനം കൈക്കൊണ്ടത്. 

സ്ഥിരം അപകട മേഖലയായ ജംഗ്ഷനിലെ അണ്ടർ പാസേജ് നിർമാണം പൂർത്തീകരിക്കും വരെ സർവീസ് റോഡുകളിലൂടെയാവും ഇതുവഴി ഇരുവശത്തേക്കും യാത്ര അനുവദിക്കുക.

രാത്രിയും പകലുമില്ലാതെ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ, ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞവരും ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. ഇടപ്പള്ളി - മണ്ണൂത്തി റൂട്ടിൽ ദേശീയപാത 544 ലെ ചോരക്കളമാണ് പോട്ട സിഗ്നൽ ജംഗ്ഷൻ.

vachakam
vachakam
vachakam

ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന പോട്ട ജംഗ്ഷൻ വഴിയുള്ള റോഡ് ക്രോസിങ് അടക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി മുൻപ് നിർദേശിച്ചിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഇത് നടപ്പാക്കിയിരുന്നില്ല . 

എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഇവിടെ അപകടങ്ങൾക്ക് ഒട്ടും കുറവ് വരാത്തതിനെ തുടർന്നാണ് ഇപ്പോൾ സിഗ്നൽ ജംഗ്ഷൻ പൂർണമായും അടക്കാൻ തീരുമാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam