എട്ടുദിവസത്തെ ഗവേഷണത്തിനായി യാത്രതിരിച്ച്, കഴിഞ്ഞ 285-ലേറെ ദിവസങ്ങളായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും. മാർച്ച് 19ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.
ഇതിനിടെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും സുനിത വില്യംസിന് നാസ നൽകുന്ന ശമ്പള തുകയാണ് ചർച്ചയാകുന്നത്.
ബഹിരാകാശ യാത്രികർ ഫെഡറല്‍ ജീവനക്കാരായതിനാല്‍, അവർ ബഹിരാകാശത്ത് ചെലവഴിക്കുന്ന സമയം ഭൂമിയിലെ സാധാരണ തൊഴില്‍ സമയം പോലെ തന്നെയാണ് കണക്കാക്കുന്നത്.
2010-11ലെ 159 ദിവസത്തെ ദൗത്യത്തില്‍, കോള്‍മാന് 636 ഡോളർ ( ഏദകേശം 55,000 രൂപ) അധിക വേതനം ലഭിച്ചിരുന്നു. ഇതനുസരിച്ച്, 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിതയ്ക്കും വില്‍മോറിനും അധിക നഷ്ടപരിഹാരമായി 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) ലഭിച്ചേക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ജനറല്‍ ഷെഡ്യൂള്‍ (ജിഎസ്) ഷെഡ്യൂളിന് കീഴിലുള്ള ഫെഡറല്‍ ജീവനക്കാരുടെ ഏറ്റവും ഉയർന്ന ശമ്ബള നിലവാരമായ ജിഎസ്-15 ശമ്ബള ഗ്രേഡിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്-15 ജീവനക്കാർക്ക് വാർഷിക അടിസ്ഥാന ശമ്ബളം 125,133 ഡോളർ മുതല്‍ 162,672 ഡോളർ വരെയാണ് (ഏകദേശം 1.08 കോടി രൂപ മുതല്‍ - 1.41 കോടി രൂപവരെ).
ഐഎസ്‌എസില്‍ ഒൻപത് മാസം തങ്ങിയതിന് സുനിതയ്ക്കും വില്‍മോറും 93,850 ഡോളർ മുതല്‍ 122,004 ഡോളർവരെയായിരിക്കും (ഏകദേശം 81 ലക്ഷം രൂപമുതല്‍ - 1.05 കോടി രൂപവരെ) ശമ്ബളം ലഭിക്കുക. സ്റ്റൈപ്പന്റ് 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) ഉള്‍പ്പെടെ, ദൗത്യത്തിനായി ഇരുവർക്കും ലഭിക്കുന്ന ആകെ തുക 94,998 ഡോളർ മുതല്‍ - 123,152 ഡോളർവരെ (ഏകദേശം 82 ലക്ഷം രൂപ - 1.06 കോടി രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
എന്നാല്‍ ഐഎസ്‌എസിലെ അവരുടെ ഭക്ഷണ, ജീവിതച്ചെലവുകള്‍ നാസ വഹിക്കും. അപകടത്തില്‍പ്പെടുന്നവർക്ക് ലഭിക്കുന്ന ഒരു ചെറിയ ദൈനംദിന സ്റ്റൈപ്പന്റ് മാത്രമാണ് അവർക്ക് ലഭിക്കുന്ന ഏക അധിക നഷ്ടപരിഹാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്