സ്റ്റാർബക്സിനോട് 50 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് 

MARCH 15, 2025, 10:42 AM

കാലിഫോർണിയ: സ്റ്റാർബക്സിനോട് 50 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാലിഫോർണിയ കോടതി. ചൂടു പാനീയം ഡെലിവറി ചെയ്യുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി പാർട്ണർക്ക് 50 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ  കാലിഫോർണിയ കോടതി ഉത്തരവിട്ടു. 

2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൽ നിന്ന് ഓർഡർ ചെയ്ത പാനീയവുമായി പോകുന്നതിനിടയിലാണ് ഡെലിവറി ജീ വനക്കാരമായ മൈക്കേൽ ഗാർഷ്യക്ക് പരിക്കേൽക്കുന്നത്. 

ചൂടു പാനീയം തന്റെ മടിയിൽ തെറിച്ചു വീണതിനെ തുടർന്ന് നാഡീക്ഷതം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മൈക്കേലിന് സംഭവിച്ചത്. കോടതിയിൽ ഫയൽ ചെയ്ത കേസിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് സ്റ്റാർബക്സിനെതിരായ ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സ്റ്റാർബക്സ്  ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam