ആദ്യ പാദ പ്രീ ക്വാർട്ടറിൽ സ്പാനിഷ് ക്‌ളബ് റയൽ സോസിഡാഡിനോട് 1-1ന് സമനിലയിൽ പിരിഞ്ഞ ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ 4-1ന്റെ തകർപ്പൻ വിജയവുമായി യൂറോപ്പലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്കാണ് മാഞ്ചസ്റ്ററിന് വിജയമൊരുക്കിയത്.
10-ാം മിനിട്ടിൽ മൈക്കേൽ ഒയർസബാലിന്റെ പെനാൽറ്റിയിലൂടെ സോസിഡാഡാണ് ആദ്യം സ്‌കോർ ചെയ്തത്. 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സമനില പിടിച്ച ബ്രൂണോ 50-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ തന്നെ മുന്നിലെത്തിക്കുകയും ചെയ്തു. 63-ാം മിനിട്ടിൽ ജോൺ അരംബുരു ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് സോസിഡാഡ് 10 പേരുമായാണ് കളിച്ചത്. 87-ാം മിനിട്ടിലാണ് ബ്രൂണോ ഹാട്രിക് പൂർത്തിയാക്കിയത്. ഇൻജുറി ടൈമിൽ ഡീഗോ ഡാലോട്ട് മാഞ്ചസ്റ്ററിന്റെ നാലാം ഗോളും നേടി.
സ്‌കോട്ടിഷ് ക്‌ളബ് റേഞ്ചേഴ്‌സ്, ഇംഗ്‌ളീഷ് ക്‌ളബ് ടോട്ടൻഹാം, ഫ്രഞ്ച് ക്‌ളബ് ഒളിമ്ബിക് ലിയോൺ,അത്‌ലറ്റിക് ക്‌ളബ്, എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, ഇറ്റാലിയൻ ക്‌ളബ് ലാസിയോ, നോർവീജിയൻ ക്‌ളബ് ബോഡോഗ്‌ളിംറ്റ് എന്നിവരും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
യൂറോപ്പ ലീഗ് ക്വാർട്ടർ ഫിക്‌സ്ചർ
റേഞ്ചേഴ്‌സ് Vs അത്‌ലറ്റിക് ക്‌ളബ്
മാഞ്ചസ്റ്റർ യുണൈറ്റഡ് Vs ലിയോൺ
ടോട്ടൻഹാം Vs എയ്ൻട്രാക്റ്റ്്
ലാസിയോ Vs ബോഡോഗ്‌ളിംറ്റ്
( ആദ്യപാദം ഏപ്രിൽ 10നും രണ്ടാം പാദം ഏപ്രിൽ 17നും)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്