ചെന്നൈ: പാകിസ്താനെതിരെ ഇന്ത്യൻ സെെന്യം നടത്തുന്ന ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ ലഭിച്ചതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ എസ്ആർഎം സർവകലാശാലയിലെ അധ്യാപികയെയാണ് കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് അധ്യാപിക സൈനിക നടപടിയെ വിമർശിച്ചത്. 'ഇന്ത്യ പാകിസ്താനിൽ ഒരു ചെറിയ കുട്ടിയെ കൊന്നു. ചോരക്കൊതിയുടെ പേരിലും ഇലക്ഷൻ സ്റ്റണ്ടിന്റെ പേരിലും നിരപരാധികളെ കൊന്നൊടുക്കുന്നത് ധീരതയും നീതിയും അല്ല. വെറും ഭീരുത്വമാണ്' എന്നാണ് അധ്യാപിക സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചത്.
എന്നാൽ സ്റ്റാറ്റസ് വലിയ വിവാദമായതോടെ കോളേജ് അധികൃതർ നടപടിയെടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അധാർമികമായ പ്രവൃത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ. 2012 മുതൽക്കേ സർവകലാശാല അധ്യാപികയാണ് ഇവർ. ഇവരുടെ എല്ലാ വിവരങ്ങളും കോളേജ് വെബ്‌സൈറ്റിൽ നിന്ന് നീക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്