മാലാഖക്കുഞ്ഞുങ്ങളുടെ ഉത്സവരാവ് നാളെ ബെൻസൻവില്ല് ഇടവകയിൽ

MARCH 14, 2025, 10:50 PM

ഷിക്കാഗോ: ബെൻസൻവില്ല് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മതബോധന വാർഷികം 'എസ്‌പെരൻസ 25' നാളെ നടത്തപ്പെടുന്നു. പുതിയ ദൈവാലയം സ്വന്തമായി ലഭിച്ചതിന് ശേഷമുളള ആദ്യത്തെ വാർഷികം വിപുലമായ പരിപാടികളോടെ മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 6ന് പള്ളി ഹാളിൽ വെച്ച് നടത്തപ്പെടും.

ഇരുന്നൂറിൽ പരം കുട്ടികൾ അണിചേരുന്ന രണ്ട് മണിക്കൂർ കലാപരിപാടി അന്നേ ദിവസം നടത്തപ്പെടും. വാർഷികം ക്‌നാനായ റീജിയൻ വികാരി ജനറാളും വികാരിയുമായ ഫാ. തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്യും.

സി.സി.ഡി പ്രിൻസിപ്പൽ സഖറിയ ചേലയ്ക്കൽ, അസി. പ്രിൻസിപ്പൽ ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട്, നീന കോയിത്തറ, ജയ്ൻ മുണ്ടപ്ലാക്കിൽ, റ്റീന നെടുവാംമ്പുഴ എന്നീ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

vachakam
vachakam
vachakam

മറ്റ് ആദ്ധ്യാപകരുടെയും ചർച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സഹകരണത്തോടെ പുതിയ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ആദ്യ മതബോധന വാർഷികം വലിയ അനുഭവമാക്കി മാറ്റാൻ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam