വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി വ്യാഴാഴ്ച 'വളരെ നല്ലതും ഫലപ്രദവുമായ ചര്‍ച്ച' നടത്തിയതായും ഉക്രെയ്ന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
'റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇന്നലെ വളരെ നല്ലതും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടത്തി, ഈ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം ഒടുവില്‍ അവസാനിക്കാന്‍ വളരെ നല്ല സാധ്യതയുണ്ട്. എന്നാല്‍, ഈ നിമിഷത്തില്‍, ആയിരക്കണക്കിന് ഉക്രെയ്ന്‍ സൈനികര്‍ പൂര്‍ണ്ണമായും റഷ്യന്‍ സൈന്യത്താല്‍ വളയപ്പെട്ടിരിക്കുന്നു, വളരെ മോശവും ദുര്‍ബലവുമായ ഒരു സ്ഥിതിയാണിത്. അവരുടെ ജീവന്‍ രക്ഷിക്കണമെന്ന് ഞാന്‍ പ്രസിഡന്റ് പുടിനോട് ശക്തമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കണ്ടിട്ടില്ലാത്ത ഒരു ഭയാനകമായ കൂട്ടക്കൊലയായിരിക്കും ഇത്. ദൈവം അവരെയെല്ലാം അനുഗ്രഹിക്കട്ടെ!.'' ട്രപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
മോസ്‌കോയില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പ്രസിഡന്റ് പുടിന്റെ സന്ദേശം വഹിച്ച് യുഎസിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
''റഷ്യന്‍ പക്ഷത്തിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കി. പ്രസിഡന്റ് ട്രംപിന് വിവരങ്ങളും സന്ദേശങ്ങളും കൈമാറാന്‍ പുടിന്‍ വിറ്റ്‌കോഫിനോട് ആവശ്യപ്പെട്ടു,'' ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
30 ദിവസത്തെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് തന്റെ ഉപാധികള്‍ പ്രസിഡന്റ് പുടിന്‍ അവതരിപ്പിച്ചതിന് ശേഷം വിറ്റ്‌കോഫ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൈവിന്റെ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതില്‍ നിന്ന് റഷ്യന്‍ നേതാവ് പിന്മാറി. പക്ഷേ ട്രംപുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്