ദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കി അമേരിക്ക

MARCH 15, 2025, 12:52 AM

വാഷിംഗ്ടണ്‍ ഡിസി: ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.

ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യുഎസിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് റുബിയോ അറിയിച്ചു. ഇബ്രാഹിം റസൂല്‍ അമേരിക്കയേയും ട്രംപിനേയും വെറുക്കുന്നയാളാണെന്നും മാർക്ക് റുബിയോ പറഞ്ഞു.

vachakam
vachakam
vachakam

ഓണ്‍ലൈൻ ലക്ചറിനിടെ റസൂല്‍ നടത്തിയ ചില പരാമർശങ്ങള്‍ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്‍റെ ലിങ്കും റുബിയോ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ വിമർശിച്ച്‌ ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്കും രംഗത്തെത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam