വാഷിംഗ്ടണ്‍: യമനിലെ ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതുവരെ അമേരിക്കയുടെ ആക്രമണം തുടരുമെന്ന് യുഎസ്. യു.എസ് പ്രതിരോധ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇറാനുമായി സഖ്യത്തിലേര്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം നടന്ന യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇത് കൂടുതല്‍ രൂക്ഷമാകുമെന്ന് സൂചന നല്‍കി.
ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ യുഎസ് സൈനിക നടപടിയാണ് ഈ വ്യോമാക്രമണം. ആക്രമണത്തില്‍ കുറഞ്ഞത് 53 പേര്‍ കൊല്ലപ്പെട്ടെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ സംഘര്‍ഷം ആഴ്ചകളോളം തുടര്‍ന്നേക്കാമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
യമനില്‍ അമേരിക്ക ആക്രമണം തുടരുന്നിടത്തോളം കാലം, ചെങ്കടലില്‍ യുഎസ് കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂത്തി ഞായറാഴ്ച പറഞ്ഞു. അവര്‍ ആക്രമണം തുടര്‍ന്നാല്‍ തങ്ങള്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന് അബ്ദുള്‍ മാലിക് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഹൂതി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ബ്യൂറോ ആക്രമണങ്ങളെ യുദ്ധക്കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മോസ്‌കോ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു.
യു.എസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ചെങ്കടലില്‍ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഹാരി എസ്. ട്രൂമാനെയും അതിന്റെ യുദ്ധക്കപ്പലുകളെയും ഹൂതികള്‍ ലക്ഷ്യമിട്ടതായി തെളിവുകള്‍ നല്‍കാതെ ഞായറാഴ്ച അവരുടെ സൈനിക വക്താവ് പറഞ്ഞു.
ഞായറാഴ്ച യുഎസ് യുദ്ധവിമാനങ്ങള്‍ 11 ഹൂതി ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. അവയൊന്നും ട്രൂമാന്റെ അടുത്തെത്തിയില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. യമന്‍ തീരത്ത് നിന്ന് താഴേക്ക് തെറിച്ചുവീണ ഒരു മിസൈലും യുഎസ് സേന നിരീക്ഷിച്ചിരുന്നു. അത് ഒരു ഭീഷണിയായി കണക്കാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹൂതികള്‍ നിങ്ങളുടെ കപ്പലുകള്‍ക്ക് നേരെ വെടിവയ്ക്കുന്നത് നിര്‍ത്തുമെന്ന് പറയുന്ന നിമിഷം, നിങ്ങളുടെ ഡ്രോണുകള്‍ക്ക് നേരെ വെടിവയ്ക്കുന്നത് തങ്ങള്‍ നിര്‍ത്തും. ഈ സംഘര്‍ഷം അവസാനിക്കും, പക്ഷേ അതുവരെ അത് തുടര്‍ന്നുകൊണ്ടിരിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഫോക്‌സ് ന്യൂസിന്റെ സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്സിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്