സ്പേസ് എക്സിന്റെ ചൊവ്വ ദൗത്യം 2026 അവസാനത്തോടെ; വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്

MARCH 15, 2025, 1:24 PM

ന്യൂയോര്‍ക്ക്: 2026 അവസാനത്തോടെ ചൊവ്വ ദൗത്യം ഉണ്ടായേക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാര്‍ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'അടുത്ത വര്‍ഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാര്‍ഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാന്‍ഡിങ് വിജയകരമായാല്‍ 2029-ല്‍തന്നെ മനുഷ്യ ലാന്‍ഡിങ് ആരംഭിച്ചേക്കാം. എന്നാല്‍ 2031-ല്‍ ആണ് ഇതിന് കൂടുതല്‍ സാധ്യത', മസ്‌ക് എക്സില്‍ കുറിച്ചു. 2002 മാര്‍ച്ച് 14-ന് സ്ഥാപിതമായ സ്‌പേസ് എക്‌സിന്റെ 23-ാം വാര്‍ഷികത്തിലാണ് മസ്‌കിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ്. പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരും അവര്‍ക്കാവശ്യമായ സാധനസാമഗ്രികളും അടക്കം വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ബഹിരാകാശ റോക്കറ്റ്. പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന സംവിധാനമാണ് ഇതിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam