മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതോടെ ചിത്രം മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ റിലീസിന് മുന്നോടിയായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം വരുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ഗോകുലം മൂവീസാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലൈക്കയ്ക്ക് പകരം ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഗോകുലം മൂവീസാണ്. ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കേരളത്തില്‍ ആശിര്‍വാദ് തന്നെയായിരിക്കും ചിത്രം തിയേറ്ററിലെത്തിക്കുക.
ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് എമ്പുരാന്റെ പ്രമോഷനെയും അത് ബാധിച്ചിരുന്നു. കേരളത്തില്‍ ആശിര്‍വാദും കേരളത്തിന് പുറത്ത് ലൈക്ക പ്രൊഡക്ഷന്‍സും ചിത്രം സ്‌ക്രീനിലെത്തിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ തര്‍ക്കം മൂലം അക്കാര്യത്തില്‍ മാറ്റം വന്നു. അതിനാലാണ് ഗോകുലം മൂവീസ് രംഗത്തെത്തിയത്.
'ഗോകുലം മൂവീസാണ് ബ്രഹ്‌മാണ്ഡ ചിത്രത്തിലെ തിയേറ്ററിലെത്തിക്കുന്നതെന്ന് വളരെ സന്തോഷത്തോടെയാണ് എമ്പുരാന്‍ ടീം എല്ലാവരെയും അറിയിക്കുന്നത്. ഞങ്ങളുടെ ടീമിലും ഞങ്ങള്‍ ചെയ്ത സിനിമയിലും വിശ്വാസം അര്‍പ്പിച്ചതിന് ഗോകുലം ഗോപാലന് നന്ദി അറിയിക്കുന്നു. ലോകവ്യാപകമായി എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുക', എന്നാണ് സമൂഹമാധ്യമത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്