സമരം പൊളിക്കാൻ സർക്കാർ; സെക്രട്ടേറിയേറ്റ് സമരദിവസം ആശമാർക്ക് പരിശീലന പരിപാടിവെച്ച് ആരോഗ്യവകുപ്പ്

MARCH 15, 2025, 9:12 AM

തിരുവനന്തപുരം: ആശമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാരിൻ്റെ പുതിയ തന്ത്രം.സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ  ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്.എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.

മാർച്ച് 17നാണ് ഉപ​രോധസമരം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam