മലപ്പുറത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ വിദ്യാർത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ശ്രീനന്ദ (14) ആണ് മരിച്ചത്. അപകടത്തില്‍ 10 കെഎസ്ആർടിസി യാത്രക്കാർക്ക് പരിക്കേറ്റു.
കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്.
കന്നുകാലികളേയും കയറ്റിപോകുകയായിരുന്നു ലോറി. ബസ്സിന്റെ ഒരു വശത്ത് ലോറി ഇടിക്കുകയായിരുന്നു. ഈ വശത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്