കോഴിക്കോട്: കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇവരില്‍ നിന്ന് നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.
ഈ സമയം ചന്ദനയുടെ വീട്ടുകാർ പുറത്തു പോയിരിക്കുകയായിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ആത്മഹത്യ ഒന്നിനും പരിഹാരം അല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക (സഹായത്തിനായി 1056 എന്ന നമ്പറില്‍ വിളിക്കൂ)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്