മലപ്പുറം: മഞ്ചേരിയില്‍ വ്‌ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെയായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. എന്നാൽ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
അതേസമയം മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായും പരാതിയുണ്ടായിരുന്നു. അപകടത്തിന് തൊട്ട് മുമ്പാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ പരാതി ലഭിച്ചത്. മഞ്ചേരി മരത്താണിയില്‍ വെച്ചായിരുന്നു ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്