നോളജ് സിറ്റിയിലെ ഗ്രാൻഡ് ഇഫ്താറിന് 25,000 പേരെത്തും (ഹൈലൈറ്റ്)
നോളജ് സിറ്റി : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഗ്രാൻഡ് ഇഫ്താർ മാർച്ച് 17 (തിങ്കളാഴ്ച). മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന ബദ്‌റുൽ കുബ്‌റാ ആത്മീയ സമ്മേളനത്തിനോടനുബന്ധിച്ചാണ് ഗ്രാൻഡ് ഇഫ്താർ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന അതിഥികളെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയിൽ നടക്കുന്നത്.
രാവിലെ 10 മുതൽ പിറ്റേന്ന് പുലർച്ചെ വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ പതിനായിരങ്ങൾ സംബന്ധിക്കും. ജാമിഉൽ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകർ. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, മുഹിയദ്ദീൻ ബുഖാരി, അബൂബക്കർ സഖാഫി വെണ്ണക്കോട് സംസാരിക്കും.
സയ്യിദ് ഐദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി കല്ലറക്കൽ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, സയ്യിദ് ശാഫി ബാഅലവി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്‌സനി, സയ്യിദ് സുഹൈൽ അസ്സഖാഫി മടക്കര, ഹസൻ മുസ്്‌ലിയാർ വയനാട്, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ഹമീദ് മുസ്്‌ലിയാർ മാണി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഒ.കെ. അബ്ദുർറശീദ് മുസ്്‌ലിയാർ ഒതുക്കുങ്ങൽ, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സംബന്ധിക്കും. സമാപന പ്രാർഥനക്ക് സയ്യിദ് അബ്ദുർറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ നേതൃത്വം നൽകും.
ഗ്രാൻഡ് ഇഫ്താറിന് പുറമെ, മഹ്‌ളറത്തുൽ ബദ് രിയ്യ വാർഷിക സംഗമം, ഖത്മുൽ ഖുർആൻ മൗലിദ് സദസ്സ്, ബദ് രീയം പഠന സംഗമം, പ്രാർഥനാ സംഗമം, തഅ്ജീലുൽ ഫുതൂഹ് പാരായണം തുടങ്ങിയവ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്